കൊല്ലം: പൊതുവിദ്യാഭ്യാസ വകുപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് കൗണ്‍സിലിംഗ് സെല്‍ സംഘടിപ്പിച്ച കരിയര്‍ എക്സിബിഷന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.എഫ്. ദിലീപ് കുമാര്‍ ജവഹര്‍ ബാലഭവനില്‍ ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ ഭാവി ആസൂത്രണം ചെയ്തു മുന്നോട്ട് പോകാന്‍ കുട്ടികള്‍ക്ക് കഴിയണമെന്നും കരിയര്‍ ഗൈഡന്‍സ് എക്സിബിഷന് അതിനുള്ള വഴികാട്ടിയാകുമെന്നും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പറഞ്ഞു.
വിവിധ യൂണിവേഴ്സിറ്റികളില്‍ നടത്തുന്ന നൂതന കോഴ്സുകളെ കുറിച്ചും തൊഴില്‍ സാധ്യതകളെപ്പറ്റിയും ഉള്ള വിശദാംശങ്ങള്‍ എക്സിഷനില്‍ വിദ്യാര്‍ഥികള്‍ക്ക് അറിവു പകരാനായി തയാറാക്കിയിരുന്നു.
ഉപരിപഠന സാധ്യതകളെ പറ്റിയുള്ള വിവരങ്ങള്‍, നൂതന തൊഴില്‍ സാധ്യതകളും, ഓരോ മേഖലയിലും തൊഴില്‍ ലഭിക്കുന്നതിന് അപേക്ഷ എങ്ങനെ, എപ്പോള്‍ നല്‍കണം തുടങ്ങിയ വിശദാംശങ്ങള്‍ ഫോണ്‍ നമ്പര്‍ സഹിതം വിശദീകരിക്കുന്ന സെഷനുകളും വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനകരമായി.
വിഎച്ച്എസ്സി കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്‍ ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ദ്വിദിന ക്യാമ്പിനോട് അനുബന്ധിച്ചാണ് എക്സിബിഷന് സംഘടിപ്പിച്ചത്. ജില്ലയിലെ എല്ലാ സ്കൂളുകളില്‍ നിന്നുമുള്ള കരിയര്‍ മാസ്റ്റര്‍ അധ്യാപകര്‍ക്ക് രണ്ടുദിവസത്തെ കരിയര്‍ ആപ്റ്റിറ്റിയൂഡ് പരിശീലന പരിപാടിയും ക്യാമ്പിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജി. ആര്. അഭിലാഷ് പ്രസംഗിച്ചു.
കരിയര്‍ ഗൈഡന്‍സ് കൊല്ലം ജില്ലാ കോഡിനേറ്റര്‍ മാത്യു എബ്രഹാം, കരിയര്‍ മാസ്റ്റര്‍ പി. എസ്. സജിമോന്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.