പത്തനംതിട്ട: തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ വിഭാവനം ചെയ്യണമെന്ന് ആന്റോ ആന്റണി എംപി. ജില്ലാ വികസന ഏകോപന നിരീക്ഷണ സമിതി (ദിഷാ) യോഗത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു എംപി.
സാധാരണക്കാരായ ധാരാളം കുടുംബങ്ങളുടെ വരുമാന മാര്‍ഗമായ തൊഴിലുറപ്പ് പദ്ധതിയിലൂടെ നൂറു ശതമാനം തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം.
തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങളില്‍ പിന്നിലുള്ള പഞ്ചായത്തുകള്‍ പ്രശ്നങ്ങള്‍ കണ്ടെത്തി അപാകതകള്‍ പരിഹരിച്ച് മുന്നോട്ടു പോകണം. ജല ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് കിണര്‍ റീചാര്‍ജ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പു പദ്ധതിയിലൂടെ പഞ്ചായത്തുകള്‍ വ്യാപകമായി നടപ്പാക്കണം.
ശുചിത്വ മേഖലയില്‍ ഖരദ്രവ്യ മാലിന്യ പദ്ധതികള്‍ക്ക് പഞ്ചായത്തുകള്‍ മുന്‍ഗണന നല്കി അര്‍ഹരായ കുടുംബങ്ങള്‍ക്ക് സോക്ക്പിറ്റുകള്‍ കമ്പോസ്റ്റ് പിറ്റുകള്‍ എന്നിവ നിര്‍മിച്ചു നല്‍കണം. പിഎംജിഎസ്വൈ പദ്ധതിയില്‍ ഇനിയും 25 കിലോമീറ്റർ റോഡുകള്‍ ഏറ്റെടുക്കാന്‍ സാധിക്കുമെന്നിരിക്കേ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള റോഡുകള്‍ കോർ നെറ്റ്വര്ക്കില് ലഭ്യമല്ല.
സ്വന്തമായി സ്ഥലമുള്ള പഞ്ചായത്തുകള്‍ അങ്കണവാടി നിർമിക്കാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്നും എംപി നിർദേശിച്ചു.
സംസ്ഥാന തലത്തില്‍ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ പുരസ്കാര അര്‍ഹരായ മൈലപ്ര, നെടുമ്പ്രം, റാന്നി അങ്ങാടി, കടമ്പനാട്, ഏഴംകുളം പഞ്ചായത്തുകള്‍ക്ക് മൊമെന്റോ നല്കി ആദരിച്ചു. എംജിഎന്‍ആര്‍ഇ ജിഎസ് മൊബൈല്‍ പോസ്റ്റര്‍ മത്സരത്തില്‍ വിജയികളായ അശോക് കുമാര്‍, ബോബി പോത്തന് എന്നീ സർക്കാർ ജീവനക്കാരെയും തൊഴിലാളികളായ പ്രിയ വി. ടൈറ്റസ്, ഉഷാകുമാരി എന്നിവര്‍ക്കും എംപി സമ്മാനം നല്കി. എഡിഎം ബി. രാധകൃഷ്ണന്, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എന്‍. ഹരി, ടി.കെ. സാജു, ടി. ജോസ്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.