ഇലന്തൂർ: അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് വയോജന കൂട്ടായ്മയും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ അധ്യക്ഷത വഹിച്ചു.
ഓടക്കുഴല്‍ വിദ്വാന് എസ്. രാജീവ്, ഫോക്ലോര് അക്കാഡമി അവാര്‍ഡ് ജേതാവ് രാധാകൃഷ്ണന് നായര്‍ നാരങ്ങാനം, പൊതുപ്രവര്‍ത്തകനായ സാമുവല്‍ പ്രക്കാനം, സാറാമ്മ ജോണ്‍ മേലുകര, പി.വി. ശാന്തമ്മ എന്നിവരെ ആദരിച്ചു. ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജയശ്രീ, സാമൂഹ്യ പ്രവര്‍ത്തക രമ്യ കെ. തോപ്പിൽ എന്നിവർ ക്ലാസെടുത്തു.
മെഗാ ക്വിസ്
കോന്നി: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഗാന്ധിജയന്തി ദിനത്തിൽ സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്തംഗം പ്രവീൺ പ്ലാവിളയിൽ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ഡാനിഷ് പി. ജോണിന്റെ അധ്യക്ഷതയിൽ സംസ്ഥാന നിർവാഹക സമിതി അംഗം ഫിലിപ്പ് ജോർജ്, എസ്. സന്തോഷ് കുമാർ, രജിത ആർ. നായർ, ജെമി ചെറിയാൻ, ഡി. രഞ്ജിനി, മനോജ് തച്ചിറമണ്ണിൽ എന്നിവർ പ്രസംഗിച്ചു.
സംസ്കൃതദിനാഘോഷം
പത്തനംതിട്ട: സംസ്കൃത അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പത്തനംതിട്ട ജില്ലാ സംസ്കൃത ദിനാഘോഷം അടൂർ സെന്റ് മേരീസ് എംഎം യുപി സ്കൂളിൽ നടന്നു. അടൂർ എഇഒ സീമാ ദാസിന്റെ അധ്യക്ഷതയിൽ പത്തനംതിട്ട ഡിഇഒ ഷീലാകുമാരിയമ്മ ഉദ്ഘാടനം നിർവഹിച്ചു.