പെരുനാട്: പെരുനാട്-പെരുന്തേനരുവി റോഡില്‍ കലുങ്ക് നിർമാണം പുരോഗമിക്കുന്നതിനാല്‍ ഈ റോഡില്‍ക്കൂടിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. വാഹനങ്ങള്‍ കൂനങ്കര-തോണിക്കടവ് വഴി എംേപി റോഡില്‍ പ്രവേശിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയര്‍ അറിയിച്ചു.
ഭിന്നശേഷിക്കാര്‍ക്കുള്ള മെഡിക്കല്‍ ബോര്‍ഡ് ഓണ്‍ലൈനില്‍
പത്തനംതിട്ട: ജില്ലയില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള മെഡിക്കല്‍ ബോര്‍ഡ് ഇനി മുതല്‍ ഓണ്‍ലൈനായി നടക്കുമെന്ന് ഡിഎംഒ ഡോ. എല്‍. അനിതകുമാരി അറിയിച്ചു. ഇതിനായി കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, തിരുവല്ല, റാന്നി താലൂക്ക് ആസ്ഥാന ആശുപത്രികളിലും പൊതുജനങ്ങള്‍ക്ക് സമീപിക്കാം. ഓണ്‍ലൈന്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിന്റെ കൂടെ തന്നെ യുഡിഐഡി കാര്‍ഡിനു വേണ്ടി അതാത് സ്ഥാപനങ്ങള്‍ തന്നെ വിവരങ്ങള്‍ സമർപ്പിക്കും. യുഡിഐഡി കാര്‍ഡ് ലഭ്യമാകാത്ത പൊതുജനങ്ങള്‍ക്ക് ഇതു സംബന്ധിച്ച വിവരങ്ങള്‍ അതാത് പരിധിയിലുള്ള മേജര്‍ ആശുപത്രികളില്‍നിന്ന് അറിയാവുന്നതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
വാക് ഇന്‍ ഇന്റര്‍വ്യൂ
കോന്നി: സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂണിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വാക് ഇന്‍ ഇന്റര്‍വ്യൂ 18നു രാവിലെ 10.30ന് കോന്നി മെഡിക്കല്‍ കോളജില്‍ നടക്കും. എംബിബിഎസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഹാജരാകണം. അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10 വരെ രജിസ്ട്രേഷന് ഉണ്ടായിരിക്കും. പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ണന ലഭിക്കും.