പത്തനംതിട്ട: അങ്ങാടിക്കൽ സ്വദേശി സുരേന്ദ്രന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഏഴുമാസമായിട്ടും സുരേന്ദ്രനെ കണ്ടെത്താതുമായി ബന്ധപ്പെട്ടു നൽകിയ പരാതികളിൽ പട്ടികജാതി ഗോത്രവർഗ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ഇതു സംബന്ധിച്ച 30 ദിവസത്തികം റിപ്പോർട്ട് നൽകണമെന്ന് പട്ടികജാതി ഗോത്രവർഗ കമ്മീഷൻ അടൂർ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടു.
അങ്ങാടിക്കൽ തെക്ക് വേലൻപറമ്പിൽ കെ. സുരേന്ദ്രനെ ഏഴുമാസം മുന്പ് കാണാതായിട്ടും അന്വേഷണം തൃപ്തികരമല്ലെന്നു കാട്ടി വിവരാവകാശ പ്രവർത്തകനും സുരേന്ദ്രന്റെ സുഹൃത്തുമായ റഷീദ് ആനപ്പാറ നൽകിയ പരാതിയെത്തുടർന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയും പട്ടികജാതി ഗോത്രവർഗ കമ്മീഷന്റെയും ഇടപെടൽ.