അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. അടൂര്‍ പറക്കോട് പാറക്കോണത്ത് തെക്കേതില്‍ രാജേന്ദ്ര (57)നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏപ്രില്‍ 11നാണ് സംഭവം നടന്നത്. മേയ് 18ന് കുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചു. ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ഹൈക്കോടതി, പ്രതി ചെയ്ത കുറ്റകൃത്യത്തിന്റെ ഗുരുതര സ്വഭാവം പരിഗണിച്ച് ജാമ്യാപേക്ഷ തള്ളുകയായിരുന്നു. തുടര്‍ന്ന്, ഹൈദരാബാദിലായിരുന്ന പ്രതിയെ പോലീസ് തന്ത്രപൂര്‍വം നാട്ടിലെത്തിച്ച് കസ്റ്റഡിയിലെടുത്തു.
അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തി.
ചാരായവുമായി പിടിയിൽ
മല്ലപ്പള്ളി: എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ തെള്ളിയൂർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 210 ലിറ്റർ കോടയും നാലു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. മല്ലപ്പള്ളി തെള്ളിയൂർ കുരിശു ജംഗ്ഷനിൽ തെക്കേമണ്ണിൽ വാടകയ്ക്ക് താമസിക്കുന്ന കുട്ടനാട് തലവടി കളങ്ങര പടിഞ്ഞാറെപറമ്പിൽ സതീഷി (37)നെയാണ് അറസ്റ്റ് ചെയ്ത്.
സിഇഒമാരായ വിജയദാസ്, സുമോദ് കുമാർ, ജി. പ്രവീൺ, വനിതാ സിഇഒ സരിത എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.