കുറവിലങ്ങാട്: കോഴാ-പാലാ റോഡില്‍ മരങ്ങാട്ടുപള്ളി കുറിച്ചിത്താനം കവലയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതു മൂലം ഇതുവഴിയുള്ള ഗതാഗതം ഒന്പതുവരെ നിരോധിച്ചതായി പൊതുമരാമത്ത് റോഡ്സ് വിഭാഗം അധികൃതര്‍ അറിയിച്ചു. വിവിധ വഴികളുമായി ബന്ധപ്പെടുത്തി റൂട്ട് മാപ്പ് പ്രയോജനപ്പെടുത്തി യാത്ര ചെയ്യുന്നതിന് എല്ലാവരും സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
റോഡില്‍ ടൈല്‍ വിരിക്കുന്നതും കോണ്‍ക്രീറ്റ് ചെയ്യുന്നത് ഇളകാതിരിക്കുന്നതിനും ബലവത്തായി നിലനില്ക്കുന്നതിനും വേണ്ടിയാണ് ഗതാഗതം നിരോധിച്ചിട്ടുള്ളത്. 10 മുതല്‍ ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്ന വിധത്തിലാണു തീരുമാനമെടുത്തിരിക്കുന്നതെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
റോട്ടറി ക്ലബ്ബ് സഹായം കൈമാറി
പാലാ: മരിയസദനത്തിലെ പാചകശാലയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി കൊഴുവനാൽ റോട്ടറി ക്ലബ്ബ് വാഗ്ദാനം ചെയ്തിട്ടുള്ള ഏഴു ലക്ഷം രൂപയുടെ ആദ്യ ഗഡുവായ മൂന്നു ലക്ഷം രൂപ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കെ. ബാബുമോൻ മരിയസദനത്തിൽ നടന്ന യോഗത്തിൽ കൈമാറി. അസിസ്റ്റന്റ് ഗവർണർ ജോസ് അഗസ്റ്റ്യൻ, കൊഴുവനാൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ആന്റണിമാത്യു തോണക്കരപാറയിൽ, ക്ലബ്ബ് സെക്രട്ടറി സനോജോസ്, ടിസൺമാത്യു, ബിജു സ്കറിയ, മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ് എന്നിവർ പ്രസംഗിച്ചു.