ഉഴവൂര്‍: ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നിലവാരം വിലയിരുത്തുന്ന നാക് ടീം സന്ദര്‍ശനത്തെ വരവേറ്റ് സെന്റ് സ്റ്റീഫന്‍സ് കോളജ്. മൂന്നുദിനം നീണ്ട സന്ദര്‍ശനം മികവുറ്റ രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കോളജ് അധികൃതര്‍.
മുന്നേറ്റങ്ങള്‍ ഏറെ
നാക് അക്രഡിറ്റേഷനോടനുബന്ധിച്ച് മാനേജ്മെന്റ് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കോളജിനെ കൂടുതല്‍ മികവുറ്റ കേന്ദ്രമാക്കി മാറ്റി. 127 സീറ്റുകളോടെ പശ്ചാത്യ മാതൃകയില്‍ അത്യാധുനിക സൗകര്യങ്ങളോടെ തയാറാക്കിയ ബിഷപ് തറയില്‍ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ തിയറ്റര്‍ ഏറെ പ്രശംസിക്കപ്പെടുന്നു. കുട്ടികള്‍ക്ക് വിദഗ്ധമായ രീതിയില്‍ ഭാഷ ഉപയോഗിക്കുന്നതിനായി 21 കംപ്യൂട്ടറുകളുമായി ലാംഗ്വേജ് ലാബ് സുസജ്ജമാണ്. കോളജിന്റെ മുന്‍വശത്തായി ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ച് പീസ്പാര്ക്ക് എന്ന് പേരിട്ടു.ഭരണഘടനാശില്പി അംബേദ്കറോടുള്ള ആദരസൂചകമായി കോണ്‍സ്റ്റിസ്റ്റ്യൂഷന്‍ ക്ലബ് കോളജിന്റെ മറ്റൊരു പ്രത്യേകതയാണ്.
ഔഷധസസ്യങ്ങളെക്കുറിച്ച് അറിവു നൽകുന്നതിനായി ഹെർബൽ ഗാർഡൻ, 35000 ത്തോളം പുസ്തകങ്ങള്‍, ആയിരക്കണക്കിന് ഓണ്‍ലൈന്‍ ജേര്‍ണല്‍, 7500 ഓളം ഡിജിറ്റല്‍ മാഗസിനുകള്‍, സ്മാര്‍ട്ട്ഫോണ്‍ ഡിജിറ്റല്‍ ലൈബ്രറി, ഡിജിറ്റല്‍ ലൈബ്രറി, മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ക്കു മാത്രമായി കലാംകോര്‍ണര്‍, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മീഡിയ സെന്റര്‍, റിസര്‍ച്ച് ഏരിയ, ഭിന്നശേഷിക്കാരെ ലക്ഷ്യമിട്ട് ഓഡിയോ ബുക്സ് കളക്ഷന്‍ എന്നിവയും കോളജിൽനിന്നു ലഭിക്കുന്ന സേവനങ്ങളാണ്.
കൊമേഴ്സ് ലാബ്, റിക്കാർഡിംഗ് സ്റ്റുഡിയോ, ബിസിനസ് ഇൻകുബേഷൻ സെന്റർ, ബട്ടർഫ്ളൈ പാർക്ക്, വെർമി കന്പോസ്റ്റ യൂണിറ്റ്, ഫുട്ബോൾ ഗ്രൗണ്ട്, ഇൻഡോർ സ്റ്റേഡിയം, ജിംനേഷ്യം, ഐഡിയാ ലാബ് എന്നിവയും കോളജിന്റെ പ്രത്യേകതകളാണ്. ബിഷപ് കുന്നശേരി മെമ്മോറിയല്‍ കോണ്‍ഫറന്‍സ് ഹാള്‍, ഡോ. കെ.ആര്. നാരായണന് ചെയര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റീസ്, ജോസഫ് ചാഴികാടന് ചെയര്‍ ഫോര്‍ റീജണല്‍ ഡവലപ്മെന്റ് സ്റ്റഡീസ്, കെ.ആര്. നാരായണന് സ്റ്റഡി സെന്റര്‍, ഹെറിറ്റേജ് മ്യൂസിയം തുടങ്ങിയ കോളജിന്റെ വേറിട്ട വികസന വഴികളാണ്.
1964ല്‍ ജൂണിയര്‍ കോളജായി ആരംഭിച്ച സെന്റ് സ്റ്റീഫന്‍സ് കോളജ് ഇന്ന് ഒരു ഗവേഷണ വിഭാഗവും നാല് ബിരുദാനന്തര ബിരുദ കോഴ്സുകളും ഒന്‍പത് ബിരുദ കോഴ്സുകളുമായി വളര്‍ന്നിട്ടുണ്ട്.