കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാള്‍ സ്വദേശി രഞ്ജിത് രജോയാര്‍ (28) നെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീടിനടുത്ത് താമസിച്ചിരുന്ന പ്രതി മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തി സഹോദരനെ ജ്യൂസ് വാങ്ങിക്കാന്‍ കടയില്‍ പറഞ്ഞയച്ചശേഷം മറ്റൊരു രണ്ടു വയസുള്ള ഇളയ സഹോദരന്റെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ വെസ്റ്റ് ബംഗാളില്‍ നിന്നും പിടികൂടുകയായിരുന്നു. എസ്എച്ച്ഒ നിര്‍മ്മല്‍ ബോസ്, എഎസ്ഐമാരായ കെ.എം. സാജു ലാല്‍, ബി.പി. വിനോദ്, സിപിഒ എം.കെ. സിജു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.