പാലാ: പ്രായവും രോഗവും തളർത്തിയവർ, കൂടെപ്പിറപ്പുകൾക്കു വേണ്ടതായവർ, സമൂഹം അനാഥരാക്കിയവർ, ആരും ഏറ്റെടുക്കപ്പെടാത്തവർ ഇവർക്കെല്ലാം ഇനി സുഖമായി ജീവിക്കാം. ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് മരിയസദനം. ഗാന്ധി ജയന്തി ദിനത്തിൽ കരുതലിന്റെ കൂടാരം തീർത്തു മരിയസദനത്തിന്റെ പുതിയ ചുവടുവയ്പ് - ഹോം എഗൈൻ തോമസ് ചാഴികാടൻ എംപി നാടിനു സമർപ്പിച്ചു.
മാനസികാരോഗ്യ പുനരധിവാസ മേഖലയിൽ കഴിഞ്ഞ 24 വർഷത്തോളമായി അഭിമാനത്തോടെ പ്രവർത്തിച്ചുവരുന്ന മരിയസദനത്തിന്റെ പുതിയൊരു നാഴികക്കല്ലുകൂടിയായ സ്ത്രീകൾക്കായുള്ള ഹോം എഗൈൻന്റെ രണ്ടാമത്തെ വീടായ പെൻറ്റസ് ആണ് കടനാട് പഞ്ചായത്തിലെ കൊടുന്പിടിയിൽ തുടക്കമായത്. മനോദൗർബല്യമുക്തരായിട്ടും വീടുകളിലേക്കു മടങ്ങാൻ സാധിക്കാതെ നാളുകളായി സ്ഥാപനത്തിൽ കഴിയുന്നവരെയാണ് ഹോം എഗൈന്റെ ഭാഗമായി വിവിധ വീടുകളിലേക്കു പുനരധിവസിപ്പിക്കുന്നത്. രോഗം ഭേദമായവർക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള അവസരം ഒരുക്കുകയും അവരിൽ ആത്മവിശ്വാസവും പ്രതിസന്ധിക്കൾക്കും അപ്പുറം തെളിമയാർന്ന ഒരാകാശം ഉണ്ട് എന്ന് തെളിയിക്കുക കൂടിയാണ് ഹോം എഗൈൻ എന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നു മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ് പറഞ്ഞു.
കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു, കൊടുമ്പിടി വാർഡ് മെംബർ ലിസി സണ്ണി, പിഴക് വാർഡ് മെംബർ റീത്ത ജോർജ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജെയ്സൻ പുത്തൻകണ്ടം, വിസിബ് സെക്രട്ടറി കെ.സി. തങ്കച്ചൻ എന്നിവർ സന്നിഹിതരായിരുന്നു. 450ാളം അംഗങ്ങളുള്ള മരിയസദനം കടുത്ത പ്രതിസന്ധിയിലൂടെയാണ് ഓരോ ദിവസവും കടന്നുപോകുന്നതെങ്കിലും ദുഃഖഭാരം പേറുന്ന മാനസികരോഗികളായ ഓരോ വ്യക്തിക്കും കിട്ടേണ്ട പരിഗണനയും അവകാശങ്ങളും സംരക്ഷിക്കപ്പെടുവാൻ ഇനിയും മറ്റ് ഹോം എഗൈനുകൾ തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മരിയസദനം.