പൊൻകുന്നം: ഇടത്തംപറമ്പ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ സാംസ്കാരികസമ്മേളനം നാളെ 1.30 ന് അസോസിയേഷൻ ഹാളിൽ നടത്തും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിക്കും. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ കുടുംബനവീകരണ ചിന്തകൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
ഗാന്ധിജയന്തി ദിനാചരണം
പാറത്തോട്: പാറത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് ടി.എം. ഖനീഫയുടെ അധ്യക്ഷതയിൽ പ്രഫ. സാജു ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റോയി കപ്പലുമാക്കൽ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ദിലീപ് ബാബു, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഓമന രാജൻ, ഹാജി പി.എം. തമ്പിക്കുട്ടി, ജോസുകുട്ടി കുറ്റുവേലിൽ, ബൈജു ചാക്കോ, പി.എസ്. നൈസാം, പി.എം. സൈനുലാബ്ദീൻ എന്നിവർ പ്രസംഗിച്ചു.