പൊൻകുന്നം: ചിത്രാഞ്ജലി ഗ്രന്ഥശാലയിൽ പുതിയതായി നിർമിച്ച ഗ്രന്ഥശാല ഹാൾ ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ ഗ്രന്ഥശാല പ്രസിഡന്റ് വി.വി. ജയശ്രീ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഗിരീഷ് എസ്. നായർ മുഖ്യപ്രഭാഷണം നടത്തി. മഹാത്മാഗാന്ധി, പി.എൻ.പണിക്കർ, ജോസ് പുല്ലുവേലി എന്നിവരുടെ ചിത്രങ്ങൾചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ്, പഞ്ചായത്തംഗം അമ്പിളി ശിവദാസ്, കെ.പി. ബാലഗോപാലൻ നായർ, പൊൻകുന്നം സെയ്ദ്, ജോർജ് സെബാസ്റ്റ്യൻ, അമ്മിണിയമ്മ പുഴയനാൽ, എ.ആർ.സാഗർ, ടി.പി. രാധാകൃഷ്ണൻ നായർ, പി.എൻ. സോജൻ, ഗ്രന്ഥശാല സെക്രട്ടറി ഒ.എം. അബ്ദുൾ കരീം, ജോയിന്റ് സെക്രട്ടറി അബ്ദുൾ സലാം എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധിച്ചു
പൊൻകുന്നം: ക്രൈസ്തവർ പരിശുദ്ധവും പരിപാവനവുമായി കൊണ്ടാടുന്ന ഞായറാഴ്ച പ്രവർത്തിദിനമാക്കാൻ ശ്രമിക്കുന്ന സർക്കാരിന്റെ തീരുമാനത്തിനെതിരേ ചിറക്കടവ് താമരക്കുന്നു ഇടവക പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു പാസാക്കി. ക്രൈസ്തവർക്കെതിരേ നിരന്തരമായി നടത്തുന്ന ഈ വിവേചനത്തിനെതിരേ ഇടവക സമൂഹം ഒന്നാകെ ആശങ്ക രേഖപ്പെടുത്തി. ഫാ.റെജി മാത്യു വയലുങ്കൽ അധ്യക്ഷത വഹിച്ചു. ഫാ. ജെയിൻ കൊക്കപ്പിള്ളി, റ്റോമിച്ചൻ പാലമുറി, ഷാജി ചെത്തിപ്പുഴ, ഷാജൻ മണ്ണംപ്ലാക്കൽ, ഷാജി വടക്കേടത്ത്, മിനി സണ്ണി മണ്ണംപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.