കണ്ണൂർ: വില്പനയ്ക്കെത്തിച്ച 306 കുപ്പി വിദേശമദ്യവുമായി സ്ത്രീ അറസ്റ്റിൽ. കണ്ണൂർ പുഴാതി കോളനിയിലെ പി.വി.സരോജിനിയെ ആണ് കക്കാട് അമ്മയും കുഞ്ഞും ആശുപത്രിക്ക് സമീപത്തുനിന്ന് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്.
റോഡ് സൈഡിലെ ഷെഡിൽ മദ്യം വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന.
തെരുവിൽ അലഞ്ഞു തിരിയുന്നെന്ന വ്യാജേനെ ഇവർ സ്ഥിരമായി മദ്യ വില്പന നടത്താറുണ്ടെന്ന് പോലീസ് പറഞ്ഞു.
രണ്ടു ദിവസം മദ്യഷാപ്പുകൾ അടഞ്ഞു കിടക്കുന്നതിനാലാണ് ഇവർ ഇത്രയധികം മദ്യം കച്ചവടത്തിനായി ശേഖരിച്ചുവച്ചതെന്ന് പോലീസ് പറഞ്ഞു.