ഏറ്റുപാറ: പതിനഞ്ചു ദിവസം നീണ്ടു നില്ക്കുന്ന മദ്യ വിരുദ്ധ ബോധവത്കരണം ഏറ്റുപാറയിൽ കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവ് ഫാ. ചാക്കോ കുടിപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഗാന്ധിജി മദ്യ -ലഹരി നിർമാർജനത്തെ കുറിച്ച് ശക്തിയുക്തം വാദിച്ച് ഇന്ത്യക്കാരുടെ സമാധാന ജീവിതം സ്വപ്നം കണ്ട വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ ആരംഭിച്ച ബോധവത്കരണ പ്രവർത്തനങ്ങൾ 18 വരെ തുടരും. വിമൽജ്യോതി എൻജിനിയറിംഗ് കോളജ് മാനേജർ ഫാ. ജെയിംസ് ചെല്ലങ്കോട്ട് അധ്യക്ഷത വഹിച്ചു. ജോസ് മണയപ്ലാക്കൽ, സെബാസ്റ്റ്യൻ തടത്തിൽ, ബിനോയ് പള്ളിപറമ്പിൽ, ജോസ് തെരുവിൽ, ജോസ് മറ്റത്തിനാനി എന്നിവർ പ്രസംഗിച്ചു.