ചെറുപുഴ: ജോസ്ഗിരി തിരുനെറ്റിയിൽ നിന്നും ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 നായിരുന്നു അപകടം. മീന്തുള്ളിയിൽ നിന്ന് ജോസ്ഗിരി തിരുനെറ്റിക്കല്ല് കാണാൻ വന്നവരെ കൊണ്ടുവന്ന ജീപ്പാണ് തിരിക്കുന്നതിനിടയിൽ കൊക്കയിലേയ്ക്ക് മറിഞ്ഞത്. ജീപ്പിൽ നിന്നും യാത്രക്കാർ ഇറങ്ങിയതിന് ശേഷമാണ് അപകടം നടന്നത്.
ഇതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ജീപ്പ് ഡ്രൈവർ മീന്തുള്ളി സ്വദേശി മുരളിക്ക് പരിക്കേറ്റു.
ഇതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ജീപ്പ് ഡ്രൈവർ മീന്തുള്ളി സ്വദേശി മുരളിക്ക് പരിക്കേറ്റു.