കോഴിക്കോട്: കേരള പോലീസിന്റെ ലഹരി വിരുദ്ധ കാന്പയിനായ യോദ്ധാവിന് പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട് ബീച്ചിൽ മിനി മാരത്തൺ സംഘടിപ്പിച്ചു. എക്സലന്റ് സ്പോർട്സ് ആക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു. ടൗൺ പോലീസ് സബ് ഇൻസ്പെക്ടർ മുഹമ്മദ് സിയാസ് ഫ്ളാഗ് ഓഫ് ചെയ്തു. അക്കാദമി സെക്രട്ടറി പി.പി. സാജൻ അധ്യക്ഷനായിരുന്നു.
എസിപി ബിജുരാജ് സമ്മാനദാനം നിർവഹിച്ചു. കോർപറേഷൻ കൗൺസിലർ എസ്.കെ. അബൂബക്കർ, അക്കാദമി പ്രസിഡന്റ് പി. സിദ്ദിഖ്, വൈസ് പ്രസിഡന്റ് അർജുൻ എന്നിവർ പ്രസംഗിച്ചു.
നാനൂറോളം പേർ പങ്കെടുത്ത മിനി മാരത്തണിൽ കാപ്പാട് സ്വദേശി ശരൺ ഒന്നാം സ്ഥാനം നേടി. നഫീസ് (കോഴിക്കോട്) രണ്ടാം സ്ഥാനവും മിഥുൻ (കോഴിക്കോട്) മൂന്നാം സ്ഥാനവും സ്വന്തമാക്കി.