അതിരമ്പുഴ: യുഡിഎഫ് ഭരിക്കുന്ന അതിരമ്പുഴ പഞ്ചായത്തിൽ പ്രസിഡന്റ് ബിജു വലിയമല പ്രസിഡന്റ് സ്ഥാനം രാജിവച്ചു. കോൺഗ്രസ് പാർട്ടിക്കുള്ളിലെ ധാരണ പ്രകാരമാണ് രാജി.
യുഡിഎഫിലെ ധാരണയനുസരിച്ച് കോൺഗ്രസിന് മൂന്നും കേരളാ കോൺഗ്രസിന് രണ്ടും വർഷവുമാണ് പ്രസിഡന്റ് സ്ഥാനം. കോൺഗ്രസിന് ലഭിച്ച മൂന്ന് വർഷത്തിൽ 20 മാസമാണ് ബിജു വലിയമലയ്ക്ക് പറഞ്ഞിരുന്ന കാലാവധി. ഈ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് രാജി വച്ചത്. 16 മാസമാണ് കോൺഗ്രസിന് ഇനിയും അവശേഷിക്കുന്നത്. കോൺഗ്രസിലെ സജി തടത്തിൽ അടുത്ത പ്രസിഡന്റാകാനാണ് സാധ്യത.