ഏറ്റുമാനൂർ: നിയന്ത്രണം വിട്ട കാർ കെ എസ് ആർ ടി സി ബസിലും മറ്റൊരു കാറിലും ഇടിച്ചു. എം സി റോഡിൽ തവളക്കുഴിയിൽ ഇന്നലെ വൈകുന്നേരം 4.45നാണ് അപകടമുണ്ടായത്. കാർ ഓടിച്ചിരുന്ന ആളിന് ദേഹാസ്വാസ്ഥ്യം. യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു.
വാഗണാർ കാർ ഓടിച്ചിരുന്ന ആളിനാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. നിയന്ത്രണം വിട്ട കാർ കെഎസ്ആആർടിസി സൂപ്പർഫാസ്റ്റ് ബസിന്റെ വശത്ത് തട്ടിയ ശേഷം മറ്റൊരു കാറിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.