കടുത്തുരുത്തി: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനെ ട്രെയിന്‍ നിര്‍ത്തി ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. എറണാകുളംത്തുനിന്നു കോട്ടയത്തേക്കു പോവുകയായിരുന്ന ഹൈദരാബാദ് - ശബരി എക്സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്ത കോട്ടയം സ്വദേശിയായ യാത്രക്കാരനാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഷുഗര്‍ കുറഞ്ഞുപോയതാണ് ശരീരിക ബുദ്ധിമുട്ട് ഉണ്ടാക്കാനിടയാക്കിയത്. തുടര്‍ന്ന് ലോക്കോ പൈലെറ്റ് വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ വിളിച്ചു വിവരം അറിയിക്കുകയും സ്റ്റേഷന് മാസ്റ്റര്‍ ആംബുലന്‍സ് വിളിച്ചു വരുത്തുകയുമായിരുന്നു. ട്രെയിന്‍ എത്തിയ ഉടന്‍ യാത്രക്കാരനെ ആംബുലന്‍സില്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്കി. സംഭവത്തെത്തുടര്‍ന്ന് ശബരി എക്സ്പ്രസ് അഞ്ച് മിനിറ്റോളം വൈക്കം റോഡ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു.
ബൈക്കിൽ കഞ്ചാവ് കടത്ത്:
മൂന്നു യുവാക്കൾ പിടിയിൽ
തൊടുപുഴ: ബൈക്കിൽ കഞ്ചാവു കടത്തിയ മൂന്ന് യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിലായി. മയക്കുമരുന്നുകൾക്കെതിരേയുള്ള സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി തൊടുപുഴ എക്സൈസ് ഇൻസ്പെക്ടർ ദിലീപിന്റെ നേതൃത്വത്തിൽ കാരിക്കോട് ഭാഗത്ത് നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ് ഡ്യൂക്ക് ബൈക്കിൽ കടത്തിയ 45 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തത്.