പാലാ: പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി കെവിന് നീന്താന്‍ ഇറങ്ങുകയാണ്.
ഗുജറാത്തിലെ രാജ്കോട്ടില്‍ നാഷണല്‍ ഗെയിംസിന്റെ നീന്തല്‍കുളത്തിലാണ് സ്വര്‍ണമെഡല്‍ തേടിയുള്ള നീന്തല്‍. ഒളിമ്പ്യന്‍ സജന് പ്രകാശ് നേതൃത്വം നല്കുന്ന പതിനൊന്ന് അംഗ കേരള നീന്തല്‍ ടീമിലെ ‘ബേബി’കെവിന് ജിനുവാണ്. ആദ്യമായാണ് ഒരു സ്കൂള്‍ വിദ്യാര്‍ഥി ദേശീയ ഗെയിംസിന്റെ നീന്തല്‍ കുളത്തിലിറങ്ങുന്നത്.
പാലാ കുഴിമറ്റം ജിനു മാത്യുവിന്റെയും റിന്‍സിയുടെയും മകനായ കെവിന് ആറാം വയസുമുതല്‍ നീന്തല്‍ പരിശീലനം നടത്തിവരികയാണ്. പാലാ തോപ്പന്‍സ് സ്വിമ്മിംഗ് അക്കാദമിയിലാണ് പരിശീലനം നേടിയത്. ദേശീയ ഗെയിംസില്‍ 200 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കിലും റിലേയിലും മത്സരിക്കുന്ന കെവിന് ജിനു തന്റെ ഏറ്റവും മികച്ച ഫോമിലാണ്. സംസ്ഥാന ജൂണിയര്‍ മീറ്റില്‍ 50 മീറ്റര്‍ 100 മീറ്റര്‍ 200 മീറ്റര്‍ ബ്രസ്റ്റ് സ്റ്റോക്കില്‍ സ്വര്‍ണം നേടിയ കെവിന് ദേശീയ ജൂണിയര്‍ മീറ്റര്‍ 200 മീറ്റര്‍ ബ്രസ്റ്റ് സ്റ്റോക്കില്‍ വെങ്കലമെഡലും നേടിയിരുന്നു.
പരിശീലനത്തിന്റെ ഒരു ഘട്ടത്തില്‍ കെവിന് ജിനു തോപ്പന്‍സ് അക്കാദമിയിലെ പരിശീലകരുടെ നിര്‍ദേശപ്രകാരം അല്പകാലം ബംഗളൂരു സ്വിമ്മിംഗ് അക്കാദമിയിലും പരിശീലനം നേടിയിരുന്നു.
ദേശീയ ഗെയിംസിന്റെ നീന്തല്‍ കുളത്തില്‍നിന്ന് കെവിന് സ്വര്‍ണ്ണം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും സുഹൃത്തുക്കളും.