പേരൂർക്കട: നവരാത്രിയോടനുബന്ധിച്ചു സത്യസായി സേവാ സമിതിയുടെ മഹിളാ വിഭാഗം ആറ്റുകാൽ ദേവീ ക്ഷേത്ര മണ്ഡപത്തിൽ ലളിതാ സഹസ്ര നാമജപം നടത്തി. എല്ലാ വർഷവും നവരാത്രിയോടനുബന്ധിച്ചും ആറ്റുകാൽ ഉത്സവ കാലത്തും ലളിതാ സഹസ്ര നാമജപം നടത്താറുണ്ട്. നൂറു കണക്കിന് വനിതകൾ പങ്കെടുത്തു.
സമൂഹത്തിൽ ശാന്തിയും സമാധാനവും സന്തോഷവും ആത്മീയ ഉണർവും കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നവരാത്രിക്ക് ഈ പ്രാർഥന നടത്തുന്നത്. എല്ലാ വർഷവും ആറ്റുകാൽ ഉത്സവത്തോടനുബന്ധിച്ച് പത്തു ദിവസവും സമിതിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്താറുണ്ട്.
വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ, ജില്ലാ മഹിളാ കോ-ഓർഡിനേറ്റർ വിജയലക്ഷ്മി, ലക്ഷ്മി ജ്യോതിലാൽ, സത്യഭാമ, സിനി, മഹിളാ വിഭാഗം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.