വിതുര: ഗവ. താലൂക്കാശുപത്രി റോഡിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ പഞ്ചായത്ത് സ്വീകരിച്ച നടപടി പാളി . വാഹന പാർക്കിംഗിനായി ആശുപത്രി വളപ്പിൽ പ്രത്യേക സ്ഥലം തയാറാക്കിയെങ്കിലും ഭൂരിഭാഗവും റോഡരികിൽ തന്നെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ആശുപത്രി കവാടത്തിനോട് ചേർന്നുള്ള പാർക്കിങ്ങിനും മാറ്റമില്ലെന്നാണ് പരാതി.
ആശുപത്രി റോഡിൽ ഗതാഗതക്കുരുക്ക് പതിവായതോടെ നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയിരുന്നു. ആശുപത്രിയിലെത്തുന്ന വാഹനങ്ങൾക്കും ആംബുലൻസിനും കടന്നു പോകാനും ഏറെ ബുദ്ധിമുട്ടായി. കൊപ്പം മുതൽ ഹൈസ്കൂൾ ജംഗ്ഷൻ വരെയുള്ള റോഡിന്റെ വീതിക്കുറവ് പ്രശ്നം രൂക്ഷമാക്കി. സ്കൂൾ തുറന്നതോടെ പഞ്ചായത്ത് ഇടപെടുകയായിരുന്നു. ഇതിന്റെ ഭാഗമായി മാസങ്ങൾക്കു മുമ്പ് കോട്ടിയത്തറ റോഡിന്റെ വശത്ത് പാർക്കിംഗിന് സ്ഥലം ഒരുക്കി. എന്നാൽ വ്യക്തമായ നിർദേശം നൽകുകയോ ബോർഡുകൾ സ്ഥാപിക്കുകയോ ചെയ്തില്ലെന്നാണ് വാഹന ഉടമകൾ പറയുന്നത്. ആശുപത്രി അധികൃതരും ഇക്കാര്യം ശ്രദ്ധിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.