കാട്ടാക്കട : പേയാട്- വിളപ്പിൽശാല റോഡിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് കടകൾ ഇടിച്ച് തകർത്ത് തലകീഴായി മറിഞ്ഞു. ആളപായമില്ല. മിണ്ണംകോട് ജംഗ്ഷനിലാണ് അപകടമുണ്ടായത്. കടകൾക്കു പുറമേ കോൺഗ്രസ് പാർട്ടി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനും നാശനഷ്ടം സംഭവിച്ചു.
വിളപ്പിൽശാല ചെറുകോട് ഭാഗത്തെ സ്വകാര്യ പന്നി ഫാമിലേക്ക് അമിത വേഗത്തിൽ ആഹാര അവശിഷ്ടങ്ങളുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. സംഭവസമയത്ത് പ്രദേശത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവർ അജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.