തിരുവനന്തപുരം: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ നേതൃത്വത്തിൽ ലോകവയോജന ദിനം ആചരിച്ചു.ജാഥ, വയോജന സംഗമം, വാക്കത്തോൺ, വയോജനങ്ങളെ ആദരിക്കൽ , സെമിനാർ, മെഡിക്കൽ ക്യാമ്പ് തുടങ്ങിയ പരിപാടികൾ ദിനാചരണത്തി ഭാഗമായി സംഘടിപ്പിച്ചു.തിരുവനന്തപുരത്ത് പാളയം മുതൽ സ്റ്റാറ്റ്യൂ വരെ വിളംബര ജാഥ നടത്തി. സെക്രട്ടറിയറ്റ് പടിക്കൽ നടന്ന വയോജന സംഗമം മുൻ എം എൽ എ ജമീലാ പ്രകാശം ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി എസ്.ഹനീഫാ റാവുത്തർ, വർക്കിംഗ് പ്രസിഡന്റ് കെ.എൻ.കെ. നമ്പൂതിരി,പി. ചന്ദ്ര സേനൻ, പി.വിജയമ്മ, കെ.എൽ.സുധാകരൻ, ജി.സുരേന്ദ്രൻപിള്ള എന്നിവർ പ്രസംഗിച്ചു. എൻ.സോമശേഖരൻ നായർ, നാരായണ ശർമ്മ, വഞ്ചിയൂർ ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.