തിരുവനന്തപുരം : മതങ്ങളോടുള്ള സമീപനത്തിൽ ഭരണകൂടങ്ങൾ തീർത്തും നിഷ്പക്ഷത പാലിക്കണമെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി. കെപിസിസി ഗാന്ധിദർശൻ സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച വർഗീയ വിരുദ്ധ സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വർഗീയതയേയും ഭൂരിപക്ഷ വർഗീയതയേയും ഒരു പോലെ ചെറുത്തു തോൽപിക്കാൻ ഭരണാധികാരികൾ സന്നദ്ധമാകണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വഞ്ചിയൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരള ഗാന്ധി സ്മരക നിധി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധി ദർശൻ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കന്പറ നാരായണൻ വർഗീയ വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
കെ.പിസിസി അംഗം നെയ്യാറ്റിൻകര സനൽ, ഗന്ധിദർശൻ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പരശുവയ്ക്കൽ രാധാകൃഷ്ണൻ, നദീറാ സുരേഷ്, കടകംപള്ളി ഹരിദാസ്, വി.ഹരികുമാർ,ബിന്നി സാഹിതി, രവീന്ദ്രൻ നായർ, എം.സോളമൻ തുടങ്ങിയവർ പ്രസംഗിച്ചു. ലീലാമ്മ ഐസക് സ്വാഗതവും ബാലകൃഷ്ണൻ നായർ നന്ദിയും പറഞ്ഞു.