നേമം: നവരാത്രി ആഘോഷങ്ങൾക്ക് മിഴിവേകാൻ ജീവനാന്ദിന്റെ പണിപ്പുരയിൽ സരസ്വതി വിഗ്രഹങ്ങൾ ഒരുങ്ങി. ജീവനന്ദ് നിർമിച്ച സരസ്വതി ദേവിയുടെ ചെറുതും വലുതുമായ വിവിധ ഭാവത്തിലുള്ള വിഗ്രഹങ്ങൾ ഇതിനോടകം വിൽപ്പനയ്ക്കായി ഒരുങ്ങി കഴിഞ്ഞു. പൂജവയ്പിന് രണ്ട് ദിവസം മുമ്പാണ് വിൽപ്പന തകൃതിയാകുന്നത്. പരമ്പരാഗതമായി പകർന്ന് കിട്ടിയ വിഗ്രഹ നിർമാണ തൊഴിൽ ജീവാനന്ദനും കഴിഞ്ഞ നാൽപ്പത് വർഷക്കിലേറെയായി തുടർന്ന് കൊണ്ട് പോകുകയാണ്.
കളിമണ്ണിലും പ്ലാസ്റ്റർ ഓഫ് പാരീസിലും സിമന്റിലുമാണ് വിഗ്രഹങ്ങൾ നിർമിക്കുന്നത്.പ്രതിമ നിർമാണവും പെയിന്റിംഗ് ജോലിയിലും വിശ്രമമില്ലാതെ ഓടി നടക്കുകയാണ് ജീവാനന്ദ്. സരസ്വതി ദേവി മാണിക്യ വീണ മുട്ടുന്നത് , വെള്ള താമരയിലിരിക്കുന്നത്. താമര പുക്കൾ കൈയിലേത്തിയവ തുടങ്ങിയ രൂപങ്ങളാണ് വിൽപ്പനയ്ക്കുള്ളത്. നവരാത്രി പുജയ്ക്ക് ആവശ്യമായ ബൊമ്മക്കൊലുവിന്റെയും വിൽപ്പനയും ഇപ്പോഴും തുടർന്നു വരുന്നു. 100 രൂപ മുതൽ ആറായിരം രൂപ വരെയുള്ള സരസ്വതി വിഗ്രഹങ്ങളാണ് ഇവിടെ വിൽപ്പനയ്ക്കുള്ളത്. ജീവാനന്ദിന്റെ വില്പനശാലയും നിർമാണ ശാലയും കരമനയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. സീസൺ സമയത്ത് കൂടുതൽ ജോലിക്കാരെ വരുത്തിയാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്. നവരാത്രിക്ക് സരസ്വതി വിഗ്രഹങ്ങൾ പൊലെ വിഷുവിന് ശ്രീകൃഷ്ണന്റെയും വിനായക ചതുർതിക്ക് ക്ക് ഗണപതിയുടെയും വിഗ്രങ്ങളാണ് വിൽപ്പനക്കായി ഒരുക്കുന്നത്. എല്ലാ ദൈവങ്ങളുടെയും വിഗ്രഹങ്ങൾക്ക് പുറമെ ക്ഷേത്രങ്ങളുടെ മാതൃകകൾ മറ്റു രൂപങ്ങൾ എന്നിവയും വിൽപ്പനയ്ക്കായി നിർമാണ ശാലയിൽ ഒരുക്കിവച്ചിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദ്ദേശത്ത് നിന്നും ഉള്ളവരും വിവിധ രൂപങ്ങൾ വാങ്ങാൻ വരുന്ന് ഉണ്ടെന്ന് ജീവനാന്ദ് പറഞ്ഞു..