വൈക്കം: വെച്ചുരിലെ ഉൾപ്രദേശത്തെ 600ൽപ്പരം കുടുംബങ്ങളുടെ ഗതാഗത സൗകര്യം വർധിപ്പിക്കുന്നതിനും 2000 ഏക്കർ നെൽകൃഷിയുടെ വികസനത്തിനും സഹായകരമാകുന്ന കൊടുത്തുരുത്ത് - മറ്റം റോഡു യാഥാർഥ്യമാക്കുന്നതിനു അധികൃതർ നടപടി ശക്തമാക്കണമെന്ന ആവശ്യം ശക്തമായി.
വൈക്കം -ഇടയാഴം - കല്ലറ റോഡിൽ കൊടുതുരുത്ത്, മറ്റം ഭാഗങ്ങളിലുടെ കുടവെച്ചൂർ ഔട്ട് പോസ്റ്റിനു സമീപത്ത് അവസാനിക്കുന്ന അഞ്ച് കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡിൽ കൊടുതുരുത്ത് മുതൽ മറ്റം വരെയും വെച്ചുർഔട്ട് പോസ്റ്റ് മുതൽ ഈട്ടുമ്പുറം വരെയുമായി രണ്ട് കിലോമീറ്ററോളം ദുരം റോഡ് തീർന്നിട്ടുണ്ട്. ഇനി 460 ഏക്കർ വിസ്തൃതിയുളള വലിയ പുതുക്കരി പാടശേഖരത്തിനു നടുവിലൂടെ രണ്ട് കിലോമീറ്ററും ദേവസ്വം കരി പാടശേഖരത്തിനു നടുവിലൂടെ 600 മീറ്ററും റോഡു തീർത്താലെ ഗതാഗതം സാധ്യമാകു. പാടശേഖരത്തിനു നടുവിലൂടെ എട്ട് മീറ്റർ വീതിയിൽ റോഡിനായി സ്ഥലം ഏറ്റെടുത്തു പി ഡബ്ല്യുഡി കല്ലിട്ടിട്ടുണ്ട്. റോഡിനായി പാടശേഖരങ്ങളുമായി ബന്ധപ്പെട്ട തോടുകൾക്ക് കുറുകെ പാലം തീർക്കേണ്ടതുണ്ട്.
കൊടുത്തുരുത്തിലും വളച്ച കരിയിലും പാലങ്ങൾ തീർന്നിട്ടുണ്ട്. ഇനി മറ്റം - വിലങ്ങു ചിറ തോട്, പുത്തൻതോട്, വിക്രമൻ - മറ്റംതോട് തുടങ്ങിയതോടുകൾക്ക് കുറുകെ പാലം തീർക്കണം. കൊടുതുരുത്ത് മുതൽ മറ്റം വരെ ഒരു കിലോമീറ്ററിലധികം റോഡ് സോളിംഗ് ചെയ്ത് റോഡിന് ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണഭിത്തി തീർത്തു വരികയാണിപ്പോൾ. റോഡു യാഥാർഥ്യമായാൽ കുമരകം, ആലപ്പുഴ, ചേർത്തല, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് പോകാൻ ഒരു എളുപ്പമാർഗം തുറക്കുന്നതിനൊപ്പം പുറം ലോകത്തെത്താൻ കിലോമീറ്ററുകൾ നടന്നു കയറേണ്ട നിർധന കുടുംബങ്ങളുടെ ജീവിത പിന്നോക്കാവസ്ഥ മാറ്റാനും ഈ പാത പൂർത്തിയാകേണ്ടത് അനിവാര്യമാണെന്ന് നാട്ടുകാർ പറയുന്നു.