പാരിപ്പള്ളി: കൊടി മൂട്ടിൽ ഭദ്രകാളി ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് വിപുലമായ ഒരുക്കങ്ങളായെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
വിജയദശമി ദിനമായ ബുധനാഴ്ച ദേവി ക്ഷേത്ര സന്നിധിയിൽ അഞ്ഞൂറിലധികം കുട്ടികൾ ആദ്യാക്ഷരം കുറിക്കും. രാവിലെ ആറിന് സരസ്വതി പൂജയോടെ ചടങ്ങുകൾ ആരംഭിക്കും. ആയുർവേദ വിധിപ്രകാരം ദേവി സന്നിധിയിൽ തയാറാക്കി നവരാത്രി കാലത്ത് സ്വാരസ്വതമന്ത്രം ജപിച്ച് പുജിച്ച സ്വാരസ്വതഘൃതം പൂജയോടനുബന്ധിച്ച് വിതരണം ചെയ്യുമെന്നും ക്ഷേത്ര ഭരണ സമിതി സെക്രട്ടറി എസ്.പ്രകാശൻ പറഞ്ഞു.
വിദ്യാരംഭത്തിന് ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ.ജെ. ജയപ്രകാശ്, മുൻ എംഎൽഎ ആയിഷാ പോറ്റി, ഡോ.ആർ. പ്രഭൂഭാസ്, രാഷ്ട്രപതിയുടെ അധ്യാപക പുരസ്കാരം നേടിയ പത്മാലയം ആർ രാധാകൃഷ്ണൻ, പത്രപ്രവർത്തകനായ ഡോ.ഇന്ദ്ര ബാബു , ഗവ. മെഡിക്കൽ ഓഫീസർ ഡോ. പി.എൻ. സാബു, ഗവ. അസിസ്റ്റന്റ് സർജൻ ഡോ.അഞ്ജന ദേവി, ഡെപ്യൂട്ടി തഹസിൽദാർ കെ. ജി.സുരേഷ് കുമാർ, ഡോ. ജോൺസൻ കരുർ, ഡോ. തോട്ടം ഭുവനേന്ദ്രൻ നായർ, ഡോ. ഹേനലൽ, എൻ. രാജൻ നായർ , പ്രണവം ഷീലാമധു , രാജൻ നികുഞ്ജിതം എന്നിവർ കുട്ടികളെ ഹരിശ്രീ എഴുതിക്കും. സംഗീത നൃത്തവിദ്യാരംഭവും നടക്കും.
ഉന്നത വിജയം നേടിയ പ്രതിഭകളെ ക്ഷേത്രത്തിന്റെ ഉപഹാരം നൽകി ചടങ്ങിൽ അനുമോദിക്കുമെന്നും ക്ഷേത്ര ഭരണ സമിതി അറിയിച്ചു.