പാലാ: സത്യഗ്രഹത്തെ ലോകത്തിലെ ഏറ്റവും വലിയ അഹിംസാത്മക സമരായുധമാക്കി മാറ്റിയതു ഗാന്ധിജിയാണെന്ന് മാണി സി. കാപ്പന് എംഎല്‍എ. ഗാന്ധിജയന്തിയോടനുബന്ധിച്ചു മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കൊച്ചിടപ്പാടിയിലെ ഗാന്ധിസ്ക്വയറില്‍ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പില്‍, സാബു എബ്രാഹം, ജോസ് മുകാല, എം.പി. കൃഷ്ണന്‍നായര്‍, ജോസഫ് കുര്യന് എന്നിവര്‍ പ്രസംഗിച്ചു.
വയോജന ദിനാചരണവും നേത്രക്യാമ്പും
ഉരുളികുന്നം: സഹൃദയ പകൽവീട്, അയൽക്കൂട്ടം, പൈക സർക്കാർ ആശുപത്രി എന്നിവ ചേർന്ന് നടത്തിയ നേത്രപരിശോധന ക്യാമ്പ് എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ഉദ്ഘാടനം ചെയ്തു. വാർഡംഗം സിനി ജോയി, എം.എസ്. രാമകൃഷ്ണൻ, വി.പി. കൃഷ്ണൻകുട്ടി, ഡോ. ജെയ്സി കട്ടപ്പുറം എന്നിവർ പ്രസംഗിച്ചു. വയോജന ദിനചാരണത്തിൽ മുതിർന്ന അംഗം എം.എസ്. രാമകൃഷ്ണനെ ഡോ. ജെയ്സി കട്ടപ്പുറം പൊന്നാട അണിയിച്ചു. എ.പി. വിശ്വം, കെ.എൻ.ബോസ്, ശശി മടുക്കിലിക്കാട്ട് എന്നിവർ പ്രസംഗിച്ചു.