കോഴഞ്ചേരി: സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്നുകള്‍ക്ക് ക്ഷാമം. ജീവിതശൈലിരോഗങ്ങള്ക്കുള്പ്പെടെയുള്ള മരുന്നുകള്‍ക്കാണ് ക്ഷാമം.
പ്രമേഹ രോഗികള്‍ ഉപയോഗിക്കുന്ന ഇന്‍സുലിന്‍ സപ്ലൈകോ മെഡിക്കല്‍ സ്റ്റോറില്‍ 20 മുതല്‍ 25 ശതമാനം വിലക്കുറവുള്ളതാണ്. ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് 25 ശതമാനം ആണ് വിലക്കിഴിവ്.
സാധാരാണക്കാരായ രോഗികള്‍ക്ക് വളരെ ആശ്വാസമാ യിരുന്ന സപ്ലൈകോ മെഡിക്കല്‍ സ്റ്റോറില്‍ കഴിഞ്ഞ രണ്ടു മാസമായി ഇന്‍സുലിന്‍ എത്തുന്നില്ല.
കോട്ടയത്തുള്ള റീജിയണല്‍ കേന്ദ്രത്തില്‍ നിന്നാണ് ജില്ലയിലെ സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്നുകള്‍ എത്തിയിരുന്നത്.
കോട്ടയം റീജണല്‍ കേന്ദ്രത്തില്‍ ജീവനക്കാര്‍ ഇല്ലാത്തതിനാണ് യഥാസമയം മരുന്നുകള്‍ എത്തിക്കാന്‍ കഴിയാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ മാസത്തില്‍ രണ്ടുതവണ മരുന്നുകള്‍ എത്തിയിരുന്നതാണ്.
പൊതുവിപണിയില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ മരുന്നുകള്‍ക്കും വില കൂടിയപ്പോള്‍ സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളും നീതി മെഡിക്കല്‍ സ്റ്റോറുകളുമായിരുന്നു സാധാരണക്കാരുടെ ആശ്രയം.
സഹകരണ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള നീതി മെഡിക്കല്‍ സ്റ്റോറിലെ വിലയേക്കാള്‍ സപ്ലൈകോയില്‍ മരുന്നിനു വില കുറവാണ്.
കഴിഞ്ഞ കുറെക്കാലമായി സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്നു പായ്ക്ക് ചെയ്യാനുള്ള കവറുകള്‍ പോലും നല്‍കിയിരുന്നില്ല. ജീവനക്കാര്‍ അവരുടെ വേതനത്തില്‍ നിന്നാണ് കവറുകള്‍ വാങ്ങാന്‍ പണം കണ്ടെത്തിയിരുന്നത്.
ജില്ലയിലെ പല സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളിലും കംപ്യൂട്ടര്‍ പോലെയുള്ള ഉപകരണങ്ങളും നിശ്ചലാവസ്ഥയിലാണ്.