പന്തളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചു പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഏഴാംകുളം വടക്ക് പുതുമല പനയ്ക്കമുരുപ്പ് വെങ്ങവിള പുത്തന്‍വീട്ടില്‍ ജി.കെ. രവി(43)യാണ് പന്തളം പോലീസിന്റെ പിടിയിലായത്.
ക്രൂരപീഡനത്തേ തുടര്‍ന്ന് ശാരീരികമായും മാനസികമായും തകര്‍ന്ന കുട്ടിയിലെ ഭാവഭേദം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ അറിയിക്കുകയായിരുന്നു. അവരുടെ ഇടപെടലിലാണ് പീഡനവിവരം പുറത്തുവന്നത്.
പന്തളം പോലീസ് സ്കൂളിലെത്തി അമ്മയുടെ സാന്നിധ്യത്തില്‍ കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം 30ന് രാത്രി തുമ്പമണ്ണില്‍ വച്ച് പിടികൂടുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ച ബൈക്കും മൊബൈല്‍ ഫോണും മറ്റും പിടിച്ചെടുത്തു. അറസ്റ്റിലായ രവിയെ റിമാന്‍ഡ് ചെയ്തു.