തിരുവല്ല: യുവാവിനെ മര്‍ദിച്ചവശനാക്കി കവര്‍ച്ച നടത്തിയ സംഘത്തിലെ സ്റ്റാന്‍ വര്‍ഗീസ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും കാപ്പ വ്യവസ്ഥകള്‍ ലംഘിച്ച് തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്പ്പെട്ടുവരുന്നയാളുമെന്ന് പോലീസ്.
സെപ്റ്റംബര്‍ നാലിനു രാത്രി തിരുവല്ല സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം മാവേലിക്കര കണ്ണമംഗലം തട്ടാരമ്പലം മറ്റം വടക്ക് കൊച്ചുതറയില്‍ അക്ഷയ് കെ. സുനി(21)ലിനെ മര്‍ദിച്ചവശനാക്കി കവര്‍ച്ച ചെയ്ത കേസിലാണ് തിരുവല്ല കുളക്കാട് യമുന നഗര്‍ ദര്ശന് വീട്ടില്‍ സ്റ്റാന്‍ വര്‍ഗീസ്, അഞ്ചാംപ്രതി കുറ്റപ്പുഴ ചുമത്ര കോഴിക്കോട്ടുപറമ്പില്‍ പ്രശോബ് (രൊക്കന്‍ - 22) എന്നിവരെ തിരുവല്ല പോലീസ് കഴിഞ്ഞദിവസം അറസ്റ്റു ചെയ്തത്. കേസിലെ ഒന്നാം പ്രതിയെ സംഭവദിവസം അറസ്റ്റു ചെയ്തിരുന്നു. രണ്ടുപേര്‍ കൂടി ഇനി പിടിയിലാകാനുണ്ട്.
അറസ്റ്റിലായ സ്റ്റാന്‍ നിരന്തരം ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിനേ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, തിരുവനന്തപുരം റേഞ്ച് ഡിഐജി കഴിഞ്ഞ ഏപ്രില്‍ 25ന്, ജില്ലയില്‍ കടക്കുന്നതില്‍ നിന്ന് ഇയാളെ വിലക്കി ഉത്തരവായിരുന്നു. എന്നാല്‍ വ്യവസ്ഥകള്‍ ലംഘിച്ച ഇയാള്‍ വീണ്ടും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ കര്‍ശനമായ അനന്തര നിയമ നടപടികള്‍ക്കൊരുങ്ങുകയാണ് പോലീസ്. ഇയാള്‍ തിരുവല്ല പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെട്ട ക്രിമിനലാണ്. തിരുവല്ല സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എട്ടു കേസുകളിലും കോയിപ്രത്തെ ഒരു കേസിലും പ്രതിയാണ് സ്റ്റാന്‍ വര്‍ഗീസെന്ന് പോലീസ് പറയുന്നു.
2016 മുതല്‍ നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന ഇയാള്‍ക്കെതിരെ അടിപിടി, വീടുകയറി ആക്രമണം, സംഘം ചേര്‍ന്നുള്ള ആക്രമണം, ആയുധങ്ങളുമായി ആക്രമിക്കല്‍, കൊലപാതകശ്രമം, മോഷണം, കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമം തുടങ്ങിയ കേസുക്കളാണുള്ളത്. കര്‍ശനമായ നിയമനടപടികള്‍ക്ക് ജില്ലാ പോലീസ് മേധാവി തിരുവല്ല പോലീസിന് നിര്‍ദേശം നല്കി.