തിരുവല്ല: കാരയ്ക്കല്‍ സെന്റ് തോമസ് മാര്‍ത്തോമ്മ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നിരണം - മാരാമണ്‍ ഭദ്രാസനത്തിലെ വിവിധ ഇടവകകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കലാപരിപാടികളുടെ ദൃശ്യാവിഷ്കാരം "സ്നേഹധ്വനി' നാളെ വൈകുന്നേരം നാലിന് സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളി പാരീഷ് ഹാളില്‍ നടക്കും.
അര്‍ഹരായ ഡയാലിസിസ്, കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് യുവജനസഖ്യം പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
മാര്‍ഗംകളി, ഗ്രൂപ്പ് ഡാന്‍സ്, കൊറിയോഗ്രാഫി, മൈം, ഫാഷന്‍ ഷോ, എന്നീ കലാപരിപാടികള്‍ക്ക് പുറമെ ഫാ. സേവേറിയോസ് തോമസ് നയിക്കുന്ന ബസീം ബാന്‍ഡിന്റെ നേതൃത്വത്തില്‍ സംഗീത വിരുന്നും നടക്കും.
യുവജനസഖ്യം പ്രസിഡന്റ് റവ. ഏബ്രഹാം വറുഗീസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ ചലച്ചിത്ര സംവിധായകന് കവിയൂര്‍ ശിവപ്രസാദ് കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. മാത്യു ടി. തോമസ് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തന് ജോസഫ് അവാര്‍ഡ് വിതരണവും നടത്തും.