തിരുവല്ല: മാര്‍ത്തോമ്മ സഭ പരിസ്ഥിതി കമ്മീഷന്റെയും സിഎസ്ഐ സിനഡ് പരിസ്ഥിതി വിഭാഗത്തിന്റെയും നേതൃത്വത്തില്‍ എക്യുമെനിക്കല്‍ വൈദിക സെമിനാര്‍ നാളെ 9.30 മുതല്‍ മാര്‍ത്തോമ്മ സഭ കൗണ്‍സില്‍ ചേംബറില്‍ നടക്കും. ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്കോപ്പ, ബിഷപ് മലയില്‍ സാബു കോശി ചെറിയാന് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും.
കാലാവസ്ഥ അതിജീവനം ഒരു ദൈവശാസ്ത്ര ശാസ്ത്രീയ പ്രതികരണം എന്നതാണ് പഠനവിഷയം. റവ. ജോണ്‍ സാമുവേല്‍, ഡോ. ടി.ഡി. സജീവ് എന്നിവര്‍ നേതൃത്വം നല്‍കും.
കുടുംബസംഗമം
തിരുവല്ല: നഗരസഭയിൽ പ്രവർത്തനരഹിതമായ എല്ലാ സിസിടിവി കളും പ്രവർത്തനസജ്ജമാക്കണമെന്നും കുറ്റപ്പുഴ -മുത്തൂർ റോഡിലെ നടപ്പാതയിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് കാൽനടയാത്രയ്ക്ക് യോഗ്യമാക്കണമെന്നും കുറ്റപ്പുഴ സെൻട്രൽ റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അസോസിയേഷൻ വാർഷികവും കുടുംബ സംഗമവും നഗരസഭ കൗൺസിലർ അനു ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് പി. അത്യാലിന്റെ അധ്യക്ഷതയിൽ വർഗീസ് സി. തോമസ് മുഖ്യപ്രഭാഷണം നടത്തി.