പാറമ്പുഴ: കെ-റെയിൽ പദ്ധതിയുടെ ഭാഗമായ സർവപുനരാരംഭിക്കുന്നതിലും കേസുകൾ പിൻവലിക്കാത്തതിലും പ്രതിഷേധിച്ച് കുഴിയാലിപ്പടിയിൽ കരിദിനമാചരിച്ചു.
കെ-റെയിലിനെതിരെ അന്ത്യംവരെ പോരാടുമെന്നും കേസുകൾ പിൻവലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അഗ്നിസാക്ഷിയായി പ്രതിജ്ഞയെടുത്തു. മുനിസിപ്പൽ കൗൺസിലർ സാബു മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം അഡ്വ. പ്രിൻസ് ലൂക്കോസ് ഉദ്ഘാടനം ചെയ്തു.
നഗരസഭാംഗം ലിസി കുര്യൻ, കെ.ജെ. ജോസഫ്, അരവിന്ദാക്ഷൻ നായർ, എ.ടി. തോമസ്, ബൈജു വലിയപറമ്പിൽ, സുധീഷ് ഉമ്പുക്കാട്, വർഗീസ് കുരുവിള, സാം കോടിക്കുളം, സജി ഇരുകവല എന്നിവർ പ്രസംഗിച്ചു.