കടുത്തുരുത്തി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചു റോട്ടറി ക്ലബ് കടുത്തുരുത്തി ടൗണിന്റെയും സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ കടുത്തുരുത്തി ടൗണില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവര്‍ത്തനം നടത്തി. റോട്ടറി ക്ലബ് പ്രസിഡന്റ് ബേബി മുല്ലക്കര അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പൽ സീമ സൈമണ്‍ പ്രസംഗിച്ചു. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ 75 പേര് പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു