കോട്ടയം: കോട്ടയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കോട്ടയം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ വിദ്യാരംഭം നടത്തും. അഞ്ചിനു രാവിലെ ഒമ്പതിനു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ കൊല്ലാടുള്ള ഐസിഎഐ ഭവനില്‍ വച്ചാണ് ചടങ്ങുകള്‍. 2022ല്‍ സിഎ ഫൈനല്‍, ഇന്റര്‍മീഡിയറ്റ്, ഫൗണ്ടേഷന് പരീക്ഷകളില്‍ വിജയിച്ചവരെ ആദരിക്കും. മുന്‍ ദേശീയ കൗണ്‍സിലംഗം ബാബു ഏബ്രഹാം കള്ളിവയലില്‍ മുഖ്യാതിഥിയായിരിക്കും. താല്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ 9447400477.