കോട്ടയം: എംജി സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍ ഡോ. എ.ടി. ദേവസ്യക്ക് പാലാ 12-ാം മൈലിലെ വസതിയിലെത്തി വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് അന്തിമോപചാരം അര്‍പ്പിച്ചു. പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാറും രജിസ്ട്രാര്‍ ഡോ. ബി. പ്രകാശ് കുമാറും അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയിരുന്നു.