പുതുപ്പള്ളി: വയോജനദിനത്തോടനുബന്ധിച്ചു പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ മുതിര്‍ന്ന വോട്ടറായ കാഞ്ഞിരത്തുംമൂട് കരീംകുറ്റിമണ്ണില് കെ.എം. തോമസിനെ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ആദരിച്ചു. 102 വയസുള്ള കെ.എം. തോമസിനെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ആദരിച്ചത്. ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ മുതിര്‍ന്ന വോട്ടറായ സരോജനിയെ ഇലക്ഷന് കമ്മീഷന്റെ സര്‍ട്ടിഫിക്കറ്റും പൊന്നാടയും നല്കി ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി. മനോജ് ആദരിച്ചു. ഇലക്ഷന് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി. ഫ്രാന്‍സിസ്, പായിപ്പാട് വില്ലേജ് ഓഫീസര്‍ എം. സബീന, വില്ലേജ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.