കോട്ടയം: കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് 34-ാമത് ജില്ലാ സമ്മേളനവും യാത്രയയപ്പും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ നിര്‍വഹിച്ചു. സര്‍വീസില്‍നിന്നു വിരമിച്ച സംഘടനാംഗങ്ങള്‍ക്കുള്ള പുരസ്കാര സമര്‍പ്പണം കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നിര്‍വഹിച്ചു. കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. ഡിസിസി ഉപാധ്യക്ഷന്‍ ജി. ഗോപകുമാര്‍, സംസ്ഥാന പ്രസിഡന്റ് പി.കെ. വിനയകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന് കുറുങ്ങപ്പള്ളി, എം.എന്‍. ഗോപാലകൃഷ്ണപ്പണിക്കര്, എബിസണ്‍ കെ. ഏബ്രഹാം, എം.ആര്. സാബു രാജന്, ജോര്‍ജ് ജോസഫ്, ജോസഫ് ഏബ്രഹാം, മനോജ് തോമസ്, ബിന്ദു പി. സ്കറിയ എന്നിവര്‍ പ്രസംഗിച്ചു.