കണ്ണൂർ: അന്തരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് ഉച്ചമുതൽ തലശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. നാളെ രാവിലെ പത്തു വരെ കോടിയേരിയിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കുന്ന ഭൗതിക ശരീരം 10.30 മുതൽ കണ്ണൂരിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുജനങ്ങൾക്കായി പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യാന്പലത്ത് സംസ്കരിക്കും. പരേതനോടുള്ള ആദരസൂചകമായി നാളെ തലശേരി, ധർമടം, കണ്ണൂർ അസംബ്ലി മണ്ഡലങ്ങളിൽ ഹർത്താൽ ആചരിക്കും.