കണ്ണൂർ: ഹർത്താലിനിടെ അക്രമത്തിന് പ്രേരണ നൽകിയ കുറ്റത്തിന് പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ. കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി എ. ഫൈസലി (49) നെയാണ് സിറ്റി സിഐ രാജീവ് കുമാർ അറസ്റ്റു ചെയ്തത്. പോപ്പുലർ ഫ്രണ്ടിന്റെ തയ്യിൽ ഏരിയാ പ്രസിഡന്റായിരുന്നു ഫൈസൽ. അക്രമ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്.