നടുവിൽ: നടുവിൽ ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേട് കാണിച്ചവരെക്കൊണ്ട് തുക തിരിച്ചടപ്പിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിൽ അറിയിച്ചു.
ഒരേസമയം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും പഞ്ചായത്ത് ഭരണസമിതി യോഗത്തിലും പങ്കെടുത്ത പഞ്ചായത്ത് അംഗത്തെക്കൊണ്ടാണ് തുക തിരികെ അടപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും നേതൃത്വത്തിൽ നടത്തിയ ഇന്റേണൽ ഓഡിറ്റിലാണ് ക്രമക്കേട് കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തതായി പറയുന്നത്.
കൃത്യമായി ജോലി ചെയ്യാത്ത മൂന്നു മേറ്റുമാരെ ഭരണസമിതിയുടെ തീരുമാനത്തിന് വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.