കൂത്തുപറമ്പ്: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ സംഭവത്തിൽ റിമാൻഡിലുള്ള പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പോലീസ് തെളിവെടുത്തു. പാനൂർ കടവത്തൂരിലെ ആർ.കെ.ഇല്യാസി (28) നെയാണ് കൂത്തുപറമ്പ് പോലീസ് കൂത്തുപറമ്പ് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ബംഗളൂരുവിൽനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.