മാനന്തവാടി: തലപ്പുഴ ഗവ.എൻജിനിയറിംഗ് കോളജിനു സമീപം വാഹന പരിശോധനയിൽ മയക്കുമരുന്നുമായി യുവാവ് പോലീസ് പിടിയിലായി. കൂത്തുപറന്പ് മൂരിയാട് സഫ്വാനാണ്(31) 0.3 ഗ്രാം എംഡിഎംഎ സഹിതം അറസ്റ്റിലായത്. ഇയാൾക്കെതിരേ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.