കുറ്റ്യാടി: തൊട്ടിൽപ്പാലം ടൗണിൽ രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. തൊട്ടിൽപ്പാലത്തെ ഓട്ടോ ഡ്രൈവർ മരുതോറ ചന്ദ്രൻ, കർണാടക സ്വദേശി റാം എന്നിവർക്കാണ് ഇന്നലെ രാവിലെ നായയുടെ കടിയേറ്റത്. മുഖത്തും കണ്ണിനും പരിക്കേറ്റ ചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളജിലും റാമിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പട്ടിയെ നാട്ടുകാർ അടിച്ച് കൊല്ലുകയായിരുന്നു. തൊട്ടിൽപ്പാലം ടൗണിൽ അലഞ്ഞ് തിരിയുന്ന മറ്റ് തെരുവ് നായ്ക്കളയും ഈ നായ കടിച്ചതാണെന്നു സമീപവാസികൾ പറഞ്ഞു. രണ്ട് പേരെ കടിച്ച നായക്ക് പേയിളകിയതാണോയെന്ന് പരിശോധന നടത്തണമെന്ന് ടൗണിലെ ടാക്സി തൊഴിലാളികളും വ്യാപാരികളും ആവശ്യപ്പെട്ടു.