കോടഞ്ചേരി: ഞായറാഴ്ച പ്രവൃത്തി ദിനമാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരേ കോടഞ്ചേരി കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കോടഞ്ചേരി അങ്ങാടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ, അസി. വികാരിമാരായ ജെസ്വിൻ തുറവയ്ക്കൽ, ഫാ. സജിൻ തളിയൻ, കത്തോലിക്ക കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ്് ഷാജു കരിമഠത്തിൽ, ജോജോ പള്ളിക്കാമഠത്തിൽ, ബിബിൻ കുന്നത്ത് എന്നിവർ നേതൃത്വം നൽകി. ക്രൈസ്തവരുടെ ആരാധനാ ദിവസമായ ഞായറാഴ്ച വിദ്യാലയങ്ങളും സർക്കാർ ഓഫീസുകളും തുറന്നു പ്രവർത്തിക്കുന്നത് വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.