താമരശേരി: സമൂഹത്തില്‍ വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരേ വെസ്റ്റ് കൈതപ്പൊയിലില്‍ മുസ്ലിം യൂത്ത് ലീഗ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. എന്‍.പി. അസ്നില്‍ അധ്യക്ഷത വഹിച്ചു. ലഹരി വ്യാപാരത്തിനെതിരേയും പ്രചരണത്തിനെതിരേയും ജനകീയ പോരാട്ടങ്ങള്‍ക്ക് എല്ലാവരും ഒരുമിക്കണമെന്ന് ജനകീയ കൂട്ടായ്മ അഭിപ്രായപ്പെട്ടു. സിവില്‍ എക്സൈസ് ഓഫീസര്‍ സി.ജി. ഷാജു മുഖ്യപ്രഭാഷണം നടത്തി. പുതുപ്പാടി പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ജാസില്‍ പെരുമ്പള്ളി, വാര്‍ഡ് അംഗം ഉഷ വിനോദ്, ഡിവൈഎഫ്ഐ പുതുപ്പാടി മേഖലാ സെക്രട്ടറി പി.ആര്. രാഘേഷ്, പി.കെ. മുഹമ്മദലി, പി.കെ. നംഷീദ്, എം. അബ്ദുറഹിമാന്, അബ്ദുല്‍ സലാം, കെ.ടി. ഷമീര്‍, ഷംസു, അസ്മില്‍, എസ്. ഉമ്മര്‍, കെ.കെ. മുജീബ്, യൂനുസ് അലി എന്നിവര്‍ പ്രസംഗിച്ചു.