പേരൂർക്കട: വിവിധ സ്ഥലങ്ങളിൽ നിന്ന് നിരവധി ബൈക്കുകൾ മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ കരമന പോലീസ് പിടികൂടി. ഇവരിൽ ഒരാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. വിളവൂർക്കൽ മൂലമൺ കൈലാസ് ഭവനിൽ അഭിലാഷ് (19), മൂലമൺ കുഴിവിള അനന്തു ഭവനിൽ അഖിലേഷ് (19), ചപ്പാത്ത് ചൊവ്വര തെക്കേക്കോണം നാഗർകാവ് ക്ഷേത്രത്തിന് സമീപം നന്ദന ഭവനിൽ നന്ദകുമാർ (നന്ദു-18), നേമം മേലാംകോട് കരുമം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം കൊല്ലം തോപ്പ് വാക്കാട് വീട്ടിൽ ആദർശ് കുമാർ (20) എന്നിവരാണ് പിടിയിലായത്. വിഴിഞ്ഞം, കൈമനം, തമിഴ്നാട്ടിലെ കൽക്കുളം, തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ നിന്നാണ് ബൈക്കുകൾ ഇവർ മോഷ്ടിച്ച് കടത്തിയത്.
പാപ്പനംകോട് സ്വദേശിയായ സനൽകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മോഷണ പരമ്പരയെ കുറിച്ച് പോലീസിന് വ്യക്തമായത്. മോഷ്ടിക്കുന്ന ബൈക്കുകളിൽ കറങ്ങി നടക്കുകയും ഇത് കുറെനാൾ ഉപയോഗിച്ച ശേഷം കേടാകുമ്പോൾ വഴിയിൽ ഉപേക്ഷിച്ച ശേഷം മറ്റൊരു ബൈക്ക് മോഷ്ടിച്ച് കടക്കുകയുമാണ് പ്രതികളുടെ രീതി.
്രപ്രതികൾ മോഷ്ടിച്ചെടുത്ത രണ്ട് ബൈക്കുകൾ പോലീസ് കണ്ടെത്തി. കരമന സിഐ അനീഷ്, എസ്ഐമാരായ സുനിത് കുമാർ, ബൈജു, സുനിൽകുമാർ, സിപിഒ സാജൻ എന്നിവരുടെ നേതൃത്വത്തിലുള്ളള സംഘമാണ് പ്രതികളെ പിടികൂടിയത്.