പേരൂർക്കട: എട്ടു ചാക്ക് ലഹരിപദാർത്ഥങ്ങളുമായി രണ്ടുപേരെ വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ ലക്ഷംവീട് കോളനിയിൽ ജോൺ (42), സ്റ്റീഫൻ (40) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന്എസ്ഐ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുവരുടെയും വീടുകളിൽ റെയ്ഡ് നടത്തി ലഹരിപദാർത്ഥങ്ങൾ പിടികൂടിയത്. ശംഭു, പാൻപരാഗ് തുടങ്ങിയവ ഉൾപ്പെടെയുള്ള ലഹരിപദാർത്ഥങ്ങൾ വിവിധ ചാക്കുകളിലായി കെട്ടി വീടിനുള്ളിൽ സൂക്ഷിച്ചുവരികയായിരുന്നു . വിപണിയിൽ ഇവയ്ക്ക് അഞ്ച് ലക്ഷത്തോളം രൂപ വില വരുമെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.